ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും, മധുപാലിന്റെ കുപ്രസിദ്ധ പയ്യന്, നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹമായ സനല്‍ കുമാര്‍ ശശിധരന്റെ ചോല തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് നിമിഷ സജയന്. നല്ല സിനിമകളുടെ തെരെഞ്ഞെടുപ്പുകളിലൂടെ കൈയ്യടി നേടുന്ന നിമിഷ, ഇതിനോടകം പ്രമുഖ താരങ്ങളുടെ സിനിമയിലടക്കം സജീവ സാന്നിധ്യമായി കഴിഞ്ഞു. ഒരു നടിയെന്ന നിലയില്‍ ഒരിക്കലും വലിയ നടന്മാരുടെ നായികയാകനല്ല തന്റെ ആഗ്രഹമെന്നും വലിയ സംവിധായകരുടെ സിനിമകളുടെ ഭാഗമാകനാണ് തനിക്ക് താല്‍പ്പര്യമെന്നും നിമിഷ സജയന് തുറന്നു പറഞ്ഞു.
നിമിഷ ഫഹദിന്റെ വലിയ ഒരു ഫാൻ ആയിരുന്നു. അന്നയും റസൂലും, ഡയമണ്ട് നെക്ലസ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങള്‍ കണ്ടു കിക്കടിച്ചിരിക്കുന്ന സമയത്താണ് തൊണ്ടിമുതലിലേക്ക് ദിലീഷ് താരത്തെ വിളിച്ചത്. സുരാജ് വെഞ്ഞാറമൂടിന്റെ ജോഡിയായാണ് ഫഹദിന്റെയല്ല എന്നദ്ദേഹം പറഞ്ഞെങ്കിലും ‘സാരമില്ല ഇത്രയും നല്ല ടീമിന്റെ അല്ലെ എനിക്ക് വേറെ എന്താണ് നോക്കാനുള്ളത്, ഒരു നടിയെന്ന നിലയില്‍ എന്റെ വലിയ ആഗ്രഹം വലിയ നടന്മാരുടെ കൂടെ അഭിനയിക്കണമെന്നല്ല മറിച്ച് വലിയ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കണമെന്നാണ്’ എന്നായിരുന്നു താരത്തിന്റെ മറുപടി.