മലയാള സിനിമയിൽ പുതു ചരിത്രം കുറിക്കാൻ ഒരുങ്ങി പൃഥ്വിരാജ് നായകനും നിർമാതാവുമായ നയൻ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ട്രെയ്ലറും സോങ്ങുമെല്ലാം റിലീസ് ചെയ്യപ്പെടുന്ന ഇക്കാലത്ത് 15 ടെലിവിഷൻ ചാനലുകളിലൂടെ ഒരേ സമയം ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറക്കുകയാണ് നയൻ. മലയാളസിനിമയിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു മുന്നേറ്റമാണിത്. നാളെ വൈകിട്ട് ഒൻപത് മണിക്കാണ് ട്രെയ്ലർ എത്തുന്നത്.
ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ഹൊറർ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം പുറത്തിറങ്ങുന്നത് ഫെബ്രുവരി ഏഴിനാണ്. പൃഥ്വിരാജ് ആൽബർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. ഗോദ ഫെയിം വാമിഖ ഗാബി, മംമ്ത മോഹൻദാസ് എന്നിവർ നായികാ കഥാപാത്രങ്ങളായി എത്തുന്നു. സോണി പിക്ചേഴ്സ് ആദ്യമായി മലയാള ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് കടന്നു വരുന്ന ചിത്രമാണ് നയൻ. നായകൻ സഹ-നിർമ്മാതാവ് കൂടിയാണ് എന്നതാണ് മറ്റൊരു സവിശേഷത.