ലോഹം എന്ന സിനിമയിലൂടെ ആണ് നിരഞ്ജന അനൂപ് സിനിമയിലേക്കെത്തുന്നത്. മുല്ലശ്ശേരി രാജുവിന്റെ ചെറുമകളാണ് നിരഞ്ജന. ലോഹത്തിനു ശേഷവും ഒരുപിടി സിനിമകളുടെ ഭാഗമായി നിരഞ്ജന മാറി. കോഴിക്കോട് സ്വദേശിയായ നിരഞ്ജന ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നിരഞ്ജന, ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ നിരഞ്ജനയുടെ ഒരു ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഒപ്പം രസകരമായ കുറിപ്പും ഉണ്ട്. അതിന്റെ ക്യാപ്ഷന്‍ ഇങ്ങനെ.”ലോക്ക് ഡൗണ്‍ കാരണം പെരുമാറ്റത്തില്‍ ചില സ്വാഭാവിക മാറ്റങ്ങള്‍ സംഭവിച്ചു’
പുത്തന്‍പണം, ഗൂഢാലോചന, കെയര്‍ ഓഫ് സൈറബാനു, ഇര, ബിടെക് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധ നേടി. ചതുര്‍മുഖം എന്ന സിനിമയിലാണ് നിരഞ്ജന അവസാനമായി അഭിനയിച്ചത്. കിങ് ഫിഷ് ആണ് നിരഞ്ജനയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.