മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു മിനിസ്ക്രീൻ പരമ്പരയാണ് ഉപ്പും മുളകും. ആ പരമ്പരയിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് നിഷ സാരംഗ്. താരമിപ്പോൾ തന്റെ കൊച്ചുമകനെ പറ്റി തുറന്നു സംസാരിക്കുകയാണ്. റയാൻ എന്നാണ് നിഷയുടെ കൊച്ചു മകന്റെ പേര്. റയാൻ ഭയങ്കര കുസൃതി ആണെന്നും സെറ്റിൽ ആറുപേരെ മേയിച്ചതിനുശേഷം വീട്ടിലെത്തിയാൽ ഉറങ്ങാൻ ഒരു നേരം ആകുമെന്നും താരം പറയുന്നു. അതിന് കാരണമായി താരം പറയുന്നത് റയാനെ ആണ്.
അവൻ ഭയങ്കര ബിസി ആണ് കിടക്കുമ്പോൾ ഒക്കെ ഒരു നേരം ആകും എന്നാണ് താരം പറയുന്നത്. താൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ വിവാഹാലോചനകൾ വന്നു കൊണ്ടിരുന്നു എന്നും പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് വിവാഹം നടന്നത് എന്നും താരം പറയുന്നു. അതിൽ താരത്തിനു ഒട്ടും ദുഃഖമില്ല. കാരണം പത്താം ക്ലാസിൽ പഠിക്കുമ്പോൾ വിവാഹം നടന്നത് കൊണ്ട് ഇന്ന് തനിക്കൊരു ആരോഗ്യമുള്ള അമ്മൂമ്മ ആകുവാൻ സാധിച്ചു എന്നാണ് നിഷ പറയുന്നത്. ഇതിലും പ്രായം ആയിരുന്നുവെങ്കിൽ കൊച്ചുമക്കളെ എടുക്കുവാൻ പോലും തനിക്ക് സാധിക്കില്ലായിരുന്നു എന്നും താരം പറയുന്നുണ്ട്. ഒരു അഭിമുഖത്തിനിടെയാണ് താരം തന്റെ മനസ്സുതുറന്നത്.