ഭാരം കുറച്ച് സ്ലിം ആകാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. അത്തരത്തിലുള്ള ആഗ്രഹം കാത്തുസൂക്ഷിക്കുന്നവര്‍ക്ക് ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയുടെ ഭാര്യ നിത അംബാനി ഒരു മാതൃകയാണ്. നിതയുടെ കഠിനാധ്വാനത്തിന്റെ കഥയാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ഏറ്റെടുക്കുന്നത്.
മകന് ആനന്ദ് അംബാനി സെലിബ്രിറ്റി കോച്ചായ വിനോദ് ചോപ്രയ്ക്ക് കീഴിലുള്ള പരിശീലനത്തിലൂടെയാണ് രണ്ട് വര്‍ഷം കൊണ്ട് 100 കിലോ കുറച്ചത്. മകന്റെ രൂപമാറ്റ അതിശയമായി നോക്കി കണ്ട നിതയ്ക്കും ഒപ്പം ഡയറ്റും വ്യായമവും ചെയ്യണമെന്നായി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിത ഏവരും ഞെട്ടിച്ചുകൊണ്ട് കുറച്ചത് 18 കിലോയാണ്. തുടര്‍ന്ന് വലിയൊരു മേക്കോവറാണ് നടത്തിയത്.
ഭക്ഷണത്തില്‍ ഏറെയും പഴങ്ങളും പച്ചക്കറികളും നട്ടും സീഡുകളും ഉള്‍പ്പെടുത്തി. കൂടാതെ യോഗ, നീന്തല്‍, ജിം ഉള്‍പ്പെടെയുള്ള വ്യായാമ മുറകളും തെറ്റാതെ ചെയ്തു. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിച്ചു. ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയ രണ്ട് കാര്യങ്ങള്‍ തടി കുറയണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്ക്കും പരീക്ഷിച്ച് നോക്കാവുന്നതാണ്.
ദിവസവും ഒന്നോ രണ്ടോ ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുക. ഇവ പ്രധാനമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുക. സീറോ ഫാറ്റും വളരെ കുറിച്ച് കാലറിയുമുള്ള ബീറ്റ്റൂട്ട് ജ്യൂസില്‍ ഒരുപാട് ഗുണങ്ങള്‍ ഉണ്ട്. ഇവ വയറിനെ ശുദ്ധീകരിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകം നല്‍കുകയും ചെയ്യുമെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. രണ്ടാമത്തേത് നൃത്തമാണ്. നിത അംബാനി ഭരതനാട്യം പോലുള്ള ക്ലാസിക്കല്‍ നൃത്തരൂപങ്ങളില്‍ പരിശീലനം നേടിയിട്ടുണ്ട്. മാനസിക സമ്മര്‍ദമകറ്റാനും ഭാരം കുറയ്ക്കാനും ശരീരവടിവ് നിലനിര്‍ത്താനും നൃത്തം ഒരുപാട് സഹായിക്കും, അങ്ങനെ ഈ രണ്ട് കാര്യങ്ങള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തി ശരീരഭാരം കുറച്ച് നിത മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.