ഭീഷ്മ എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം നിതിന്‍, രശ്മിക മന്ദാന, സംവിധായകന് വെങ്കി കുടുമല വീണ്ടും ഒന്നിക്കുന്നു. #VNRട്രിയോ എന്നാണ് ചിത്രത്തിന്റെ പേര്. ഭീഷ്മയെക്കാള്‍ പവര്‍ഫുള്‍ രീതിയിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്.
മെഗാസ്റ്റാര്‍ ചിരഞ്ജീവിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. മുഹൂര്‍ത്തം ഷോട്ടിനായി ചിരഞ്ജീവി ക്ലാപ്ബോര്‍ഡ് അടിച്ചപ്പോള്‍ സംവിധായകന് ബോബി സ്വിച്ച് ഓണ്‍ കര്‍മങ്ങള്‍ നിര്‍വഹിച്ചു. ആദ്യ ഷോട്ട് ഗോപിചന്ദ് മലിനെനി സംവിധാനം നിര്‍വഹിച്ചു. തിരക്കഥാകൃത്തുക്കളായ ഹനു രാഘവപുടിയും ബുച്ചിബാബു സേനയും നിര്‍മാതാക്കള്‍ക്ക് തിരക്കഥ കൈമാറി.
മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ എര്‍നെനിയും വൈ രവി ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം- ജി വി പ്രകാശ് കുമാര്‍, ക്യാമറ- സായ് ശ്രീറാം, എഡിറ്റര്‍ – പ്രവീണ്‍ പുടി, കലാ സംവിധാനം- റാം കുമാര്‍, പബ്ലിസിറ്റി ഡിസൈനര്‍- ഗോപി പ്രസന്ന, പിആര്‍ഒ- ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.