നാല്പതാം പിറന്നാള്‍ ആഘോഷമാക്കി നടി നിത്യാ ദാസ്്. സീരിയല്‍ ലൊക്കേഷനില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് താരം ആഘോഷമാക്കിയത്. തന്റെ ജന്മദിന ആഘോഷത്തിന്റെ വീഡിയോ നിത്യാദാസ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ കൂടി പങ്ക് വെച്ചത്.
2001ല്‍ ‘ഈ പറക്കും തളിക’യില്‍ ദിലീപിന്റെ നായികയായി സിനിമയിലേക്ക്് വന്ന നടിയാണ് നിത്യാദാസ്. അതിന് ശേഷം നിരവധി മലയാള ചിത്രങ്ങള്‍ ആണ് താരത്തിനെ തേടി എത്തിയത്, അടുപ്പിച്ച് ഇറങ്ങിയ നിത്യ ദാസിന്റെ എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. നരിമാന്, കുഞ്ഞിക്കൂഞ്ഞന്, ബാലേട്ടന് അങ്ങനെ നീളുന്നു, മലയാളത്തിന് പുറമെ തമിഴിലും തെലു ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്, ഏറ്റവും ഒടുവില്‍ 2007ല്‍ സൂര്യ കിരീടം എന്ന ചിത്രത്തിലാണ് നിത്യ ദാസ് അഭിനയിച്ചത്. പിന്നീട് സീരിയല്‍ രംഗത്ത് സജീവമായി.
2007ല്‍ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത അയ്യപ്പനും വാവരും എന്ന സീരിയലില്‍ ഐഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2007ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം, പഞ്ചാബ് സ്വദേശി അരവിന്ദ് സിങ്ങിനെയാണ് താരം വിവാഹം കഴിച്ചത്, ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു, വിവാഹ ശേഷമാണ് താരം മലയാള സിനിമയില്‍ നിന്ന് നീണ്ട ഇടവേള എടുത്തത് എന്ന് പറയാം, ഇരുവര്‍ക്കും രണ്ട് മക്കള്‍ ആണ് ഉള്ളത്, നൈന സിങ്ങും, നമാന്‍ സിംഗ് ജാംവാളും.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഈയിടെ മകളുടെ യൂണിഫോമില്‍ നടി നിത്യ ദാസും, മകള്‍ നൈനയും നില്ക്കുന്ന ചിത്രങ്ങള്‍ പങ്ക് വെച്ചിരുന്നു അത് നിമിഷ നേരം കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.