വെള്ളത്തിൽ ഒന്ന് മുങ്ങി നിവർന്നപ്പോൾ സുന്ദരിയായി മലയാളികളുടെ മനസിലേക്ക് കയറിക്കൂടിയ നടിയാണ് നിത്യ ദാസ്. ‘ഈ പറക്കും തളിക’ എന്ന ചിത്രത്തിലെ ബാസന്തി എന്ന കഥാപാത്രമായാണ് നിത്യ ദാസ് സിനിമയിലേക്ക് എത്തിയത്. അന്നും ഇന്നു നിത്യ ദാസ് അറിയപ്പെടുന്നതും ഈ കഥാപാത്രത്തിന്റെ പേരിലാണ്. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും ഇടയ്ക്ക് ചില സീരിയലുകളിൽ താരം അഭിനയിക്കാറുണ്ട്.
ഇപ്പോൾ ഇതാ മകൾക്കൊപ്പം മണാലിയിലെ മഞ്ഞ് ആസ്വദിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു കൊച്ചു കുട്ടിയെ പോലെ മഞ്ഞിൽ കുളിക്കുന്ന നൈനയെ വീഡിയോയിൽ കാണാൻ സാധിക്കും. പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് നിത്യ വീണ്ടും സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് മകൾക്കൊപ്പം നിത്യ ദാസ് മണാലിയിൽ എത്തിയിരിക്കുന്നത്.
അമ്മയെ പോലെ തന്നെയാണ് മകൾ നൈന ജംവാലും. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും സജീവതാരമാണ് താരം. മകൾ നൈനയ്ക്ക് ഒപ്പമുള്ള വീഡിയോകൾ താരം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. മകൾക്കൊപ്പമുള്ള മിക്ക വീഡിയോകളും വൈറലാകാറുണ്ട്.
View this post on Instagram
View this post on Instagram