കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിനിമ ചിത്രീകരണങ്ങൾ എല്ലാം നിർത്തി വെച്ചിരിക്കുകയാണ്. അതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെ സെൽഫ് ക്വാറടൈയിനിൽ ആണ്. ചിലർ പാചകം ചെയ്തും ചിലർ വ്യായാമങ്ങൾ ചെയ്തും മറ്റുചിലർ വീടും പരിസരവും ശുചിയാക്കിയും വീട്ടുജോലികൾ ചെയ്തും സമയം ചെലവഴിക്കുന്നു. ഇതെല്ലാം താരങ്ങൾ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോൾ നടി നിത്യ ദാസ് തന്റെ മകളോടൊപ്പം വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്.
മകൾ നൈനക്കൊപ്പം ഉള്ള വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും ആണ് താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ പുറത്തായതോടെ ഇനി എന്നാണ് സിനിമയിലേക്ക് മടങ്ങി വരുന്നത് എന്ന് ചോദിച്ചു നിരവധി ആരാധകരും എത്തിയിട്ടുണ്ട്. ഇത്രയും നാൾ കഴിഞ്ഞിട്ടും സൗന്ദര്യത്തിന് യാതൊരു മാറ്റവുമില്ല എന്നും ചിലർ പറയുന്നുണ്ട്. മലയാളത്തിലെ എവർഗ്രീൻ ഹിറ്റായ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ വെള്ളിത്തിരയിലേക്ക് എത്തുന്നത്.