ബോൾഡ് കഥാപാത്രങ്ങൾ കൊണ്ടും അഴക് കൊണ്ടും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ മേനോൻ. നടിയുടെ ഒരു ലിപ്ലോക്ക് രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആമസോണിന്റെ വെബ് സീരീസായ ബ്രീത്തിന്റെ രണ്ടാം സീസണിലാണ് നിത്യ മേനോൻ ഒരു ലെസ്ബിയൻ റോൾ ചെയ്തിരിക്കുന്നത്. ബ്രീത്ത് ഇൻ റ്റു ദി ഷാഡോസ് എന്നാണ് രണ്ടാം സീസണിന്റെ പേര്.
മറ്റൊരു നടിക്കൊപ്പമുള്ള ലിപ്ലോക്ക് രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. ഇങ്ങനെ ഒരു റോളിൽ നിത്യ മേനോനെ ആരാധകർ പ്രതീക്ഷിച്ചിട്ടില്ലാത്തതിനാൽ തന്നെ ആരാധകർ ഞെട്ടിയിരിക്കുകയാണ്. പക്ഷേ താരത്തിന്റെ ഈ റോൾ ചെയ്യുവാനുള്ള തന്റേടത്തെ പ്രേക്ഷകർ അഭിനന്ദിച്ചിരിക്കുകയാണ്.