ഭർത്താവിനൊപ്പം നൃത്തം ചെയ്ത് പുതുവത്സരത്തെ വരവേറ്റ് നടി നിത്യ ദാസ്. സോഷ്യൽ മീഡിയയിലാണ് താരം വീഡിയോ പങ്കുവെച്ചത്. കൂർഗിൽ ആയിരുന്നു ഭർത്താവിനും മകൾക്കും കൂട്ടുകാരികൾക്കും ഒപ്പം നിത്യയുടെ പുതുവത്സര ആഘോഷം. വീഡിയോയിൽ എല്ലാവരും കറുപ്പ് നിറമുള്ള വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
വിവാഹത്തോടെ അഭിനയത്തിൽ നിന്ന് മാറിനിന്ന നിത്യ മിനിസ്ക്രീനിൽ സജീവമാണ്. സോഷ്യൽ മീഡിയയിലും സജീവമായ താരം മിക്കപ്പോഴും പുതിയ ഫോട്ടോകളും മകൾക്ക് ഒപ്പമുള്ള വീഡിയോകളും പങ്കു വെക്കാറുണ്ട്. തന്റെ ചെറിയ ചെറിയ സന്തോഷങ്ങൾക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യുന്നതെന്ന് നിത്യ ഒരിക്കൽ പറഞ്ഞിരുന്നു.
അമ്മയെ പോലെ തന്നെ അഭിനയത്തിലും നൃത്തത്തിലും ഏറെ താൽപര്യമുള്ള വ്യക്തിയാണ് മകൾ നൈനയും. നിത്യ തന്നെ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പറക്കും തളിക എന്ന ദിലീപ് ചിത്രത്തിലെ നിത്യയുടെ ബസന്തി എന്ന കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കില്ല. അത്രയേറെ ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ നിത്യ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അതെല്ലാം വളരെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു.
View this post on Instagram