ജയറാം നായകനായ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി അഭിനയം ആരംഭിച്ച് പിന്നീട് മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്തതിനുശേഷം തെലുങ്കിലേക്ക് ചേക്കേറി ഇന്ന് തെലുങ്കിലെ പ്രിയപ്പെട്ട നായികയായി മാറിയിരിക്കുകയാണ് നിവേദ തോമസ്. ആരാധകരുമായി സംസാരിക്കവേ കഴിഞ്ഞദിവസം താരത്തിന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ആരാധകർ ചോദിച്ചു. എന്നാൽ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും സംസാരിക്കാൻ താൽപര്യം ഇല്ല എന്നായിരുന്നു നിവേദ പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ:
നിലവില്‍ പ്രണയിച്ചു നടക്കാനോ കല്യാണം കഴിക്കാനോ എനിക്ക് നേരമില്ല. വിവാഹത്തിന്റെ സമയം എത്തിയാല്‍ പൂര്‍ണ മനസ്സോടെയും സന്തോഷത്തോടെയും അത് സ്വീകരിക്കും. ഇപ്പോള്‍ സിനിമ അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാൻ തീരുമാനിച്ചത്. ഭാവിയില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്. അതിനാല്‍ തന്നെ സിനിമയുടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും നടക്കുന്ന കാര്യങ്ങള്‍ പഠിക്കുകയാണ്.