2015 ൽ നിവിൻ പോളി നായകനായി മൂന്നു നായികമാർ അണിനിരന്ന ചിത്രമായിരുന്നു പ്രേമം. 2015 ൽ പ്രേക്ഷകർ ഏറ്റെടുത്ത ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു അത്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച ചിത്രം എന്ന റെക്കോർഡും പ്രേമം നേടിയെടുത്തിരുന്നു. പിന്നീട് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തു. ഇപ്പോൾ ചിത്രത്തിന്റെ ഈ വലിയ വിജയം അൽഫോൻസ് പുത്രൻ നേരത്തെ ഉറപ്പിച്ചിരുന്നു എന്ന് തുറന്ന് പറയുകയാണ് നിവിൻ പോളി. മാതൃഭൂമി വാരാന്ത്യ പതിപ്പിലാണ് നിവിൻ മനസ്സ് തുറന്നത്
നിവിൻ പറഞ്ഞത് :
പ്രേമത്തിന്റെ കഥ എന്താണെന്ന് ആദ്യമായി ചോദിച്ചപ്പോൾ അൽഫോൻസ് പറഞ്ഞത് ” എടാ അത് ഇത്രേ ഉള്ളൂ ഒരുത്തന്റെ ആദ്യ പ്രണയം അത് പൊട്ടുന്നു… കുറച്ചു കഴിഞ്ഞു വേറൊന്നു വരും അതും ശരിയാകുന്നില്ല… അപ്പോൾ മൂന്നാമതൊരു പ്രേമം കൂടി..” കഥ കേട്ട് ഞങ്ങൾ മുഖത്തോട് മുഖം നോക്കി നല്ല വെറൈറ്റി സബ്ജക്ട് ആണല്ലോയെന്നു കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറയുകയും ചെയ്ത.
ആലുവായിലൊരു വീടെടുത് അവിടെ വെച്ചാണ് പ്രേമത്തിന്റെ ചർച്ചകൾ എല്ലാം പുരോഗമിച്ചത്. ഏതാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിട്ടുള്ള സിനിമയെന്ന് അൽഫോൻസ് ചോദിച്ചു . അന്ന് ദൃശ്യമായിരുന്നു മുൻപന്തിയിൽ . ചോദ്യം കേട്ടിരുന്ന ഞങ്ങളെല്ലാവരും ഒന്നിച്ചു തന്നെ ദൃശ്യമെന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അൽഫോൻസ് പറഞ്ഞത് നമ്മുടെ സിനിമ അതിനു മുകളിൽ പോകുമെന്നാണ്. അതു കേട്ട ഞാനുൾപ്പടെയെല്ലാവരും അന്ന് മിഴിച്ചിരുന്നത് ഇന്നും ഓർമയിൽ ഉണ്ട്. കഥയും തിരക്കഥയും പൂർത്തിയാക്കുന്നതിന് മുൻപ് ആരൊക്കെ ഏതൊക്കെ വേഷത്തിൽ എത്തണമെന്ന് തീരുമാനിക്കുന്നതിന് മുമ്പാണ് അൽഫോൻസിന്റെ ഇത്തരത്തിലുള്ള ഡയലോഗ്. പക്ഷെ അൽഫോൻസ് അത് നിരന്തരം പറഞ്ഞുകൊണ്ടിരിന്നു. സ്ഥിരമായി കേട്ടു കേട്ട് ഞങ്ങളുടെ ഉള്ളിലും അത് കയറിക്കൂടി , വലിയ വിജയം നേടാൻ പോകുന്ന ഒരു സിനിമയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്ന തോന്നാൽ ചിത്രീകരണം നടക്കുമ്പോൾ തന്നെ ഉള്ളിലുറച്ചിരുന്നു.