മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തഞ്ചു ലക്ഷം രൂപ നല്കി യുവ താരം നിവിന്‍ പോളി.മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് താരം തുക കൈമാറിയത്.നിവിന്‍ പോളിയുടെ വീട്ടിലും വെള്ളം കയറിയിരുന്നു. പ്രളയബാധിത സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് മറ്റു താരങ്ങള്‍ക്കൊപ്പം മുന്‍നിരയില്‍ നിവിനും ഉണ്ടായിരുന്നു.
ദുരിത സമയത്ത് കേരളം ദുരിതബാധിതരെ സഹായിച്ചു എന്നാല്‍ ഇനിയുള്ള പുനര്‍നിര്‍മ്മാണ ഘട്ടങ്ങളിലും എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം എന്ന് താരം പറഞ്ഞു.പ്രളയബാധിത സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് മറ്റു താരങ്ങള്‍ക്കൊപ്പം മുന്‍നിരയില്‍ നിവിനും ഉണ്ടായിരുന്നു.
ദുരിതം ചുമക്കുന്നവരെ സഹായിക്കേണ്ട സമയം ആണിത്. എല്ലാവര്ക്കും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാം എന്നും പ്രളയക്കെടുതി നേരിടുന്നതിനായി സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുകയാണെന്നും നിവിന്‍ പറഞ്ഞു.നേരത്തെ മലയാളത്തിലെ സൂപ്പര്‍താരങ്ങളും യുവ താരങ്ങളും സംഭാവന നല്‍കിയിരുന്നു