ഒട്ടേറെ സുഹൃത്തുക്കളുടെ കൈയ്യും പിടിച്ച് അഭിനയരംഗത്തേക്ക് എത്തിയ താരമാണ് നിവിൻപോളി. അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെല്ലാം തന്നെ ഉറ്റ സുഹൃത്ത് കൂടിയായ വിനീത് ശ്രീനിവാസനും ഉണ്ട്. പല വേദികളിലും അദ്ദേഹം അതു തുറന്നു പറഞ്ഞിട്ടുമുണ്ട്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും സുഹൃദ്ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു താരമാണ് താൻ എന്നതിന് തെളിവായി ഉറ്റ സുഹൃത്തുക്കളെ കണ്ടപ്പോൾ നിവിൻപോളി ഓടിയെത്തുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
മൂത്തോൻ എന്ന സിനിമയുടെ പ്രീമിയറിന് താരം ടൊറന്റോയില്‍ എത്തിയപ്പോൾ അവിചാരിതമായി പഴയ സുഹൃത്തുക്കളെ കണ്ടു. കണ്ടപാടെ നിവിൻപോളി അവരുടെ അടുത്തേക്ക് ഓടിച്ചെല്ലുകയായിരുന്നു. ഇൻഫോസിസിൽ സഹപ്രവർത്തകർ ആയിരുന്ന ലിപിൻ നായര്‍, ബോബി ജോസ് എന്ന സുഹൃത്തുക്കളായിരുന്നു അത്. താരത്തിന്റെ ഈ സന്തോഷം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.