മമ്മൂട്ടിയുടെ ആദ്യ 50 കോടി ചിത്രമായ ദി ഗ്രെറ്റ് ഫാദർ സംവിധാനം ചെയ്തത് നവാഗതനായ ഹനീഫ് അദേനി ആയിരുന്നു. ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന അബ്രഹാമിന്റെ സന്തതികളുടെ തിരക്കഥ രചിച്ചതും അദ്ദേഹം തന്നെ.
ഇപ്പോൾ താൻ സംവിധാനം ചെയ്യാൻ പോകുന്ന രണ്ടാം ചിത്രത്തിലേക്ക് ഒരുങ്ങുകയാണ് അദ്ദേഹം.നിവിൻ പോളി നായകനായി എത്തുമെന്ന് പറയപ്പെടുന്ന ചിത്രം ഒരു ഫാമിലി ക്രൈം ത്രില്ലർ ആണെന്ന് ആണ് സൂചന .
മിഖായേൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഫോണ്ട് നിവിൻ തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്ത് വിട്ടു.ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്.