ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി ചിത്രമാണ് ‘മൂത്തോൻ’ .ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപാണ് ലയേഴ്സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര് പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്
ചിത്രം കഴിഞ്ഞ ദിവസം കേരളത്തിലെ തിയറ്ററുകളിലും റിലീസിനെത്തി.അതിഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത് നിവിൻ പോളിയുടെ കരുത്തുറ്റ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.ഇതുവരെ തന്റെ കരിയറിൽ അവതരിപ്പിക്കാത്ത തരത്തിലുള്ള അതിഗംഭീര ഭാവ പ്രകടനങ്ങൾ നിവിനിൽ നിന്ന് കാണാൻ സാധിച്ച ചിത്രം കൂടിയാകുകയാണ് മൂത്തോൻ. അക്ബർ ഭായ് എന്ന കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടം അതിന്റെ ഏറ്റവും വലിയ തന്മയത്വത്തോടെ അവതരിപ്പിക്കാൻ നിവിൻ പോളിക്ക് സാധിച്ചു എന്ന് നിസംശയം പറയാം.
പ്രകടനത്തോടൊപ്പം നിവിന്റെ മേക്ക് ഓവറും കൈയടി നേടുന്നുണ്ട്.നിവിൻ പോളിയുടെ മേക്ക് ഓവർ ഏറ്റവും കൂടുതൽ കൈയടി ഏറ്റുവാങ്ങുമ്പോൾ എടുത്ത് പറയേണ്ടത് ബോളിവുഡില്‍ നിന്നുള്ള മേക്കപ്പ്മാന് വിക്രത്തിന്റെ പേരാണ്. കഥാപാത്രത്തിന്റെ ലുക്ക് രൂപപ്പെടുത്തി എടുത്തത് അദ്ദേഹമാണ്. പ്രത്യേകത നിറഞ്ഞ ഡിസൈനിംഗ് രീതിയുള്ള വിക്രത്തിന്റെ മുൻപിൽ കഥാപാത്രത്തിന്റെ രൂപത്തിലെത്താൻ രണ്ടര ദിവസം ഇരുന്നുകൊടുക്കേണ്ടി വന്നുവെന്ന് നിവിന്‍ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നിവിന്‍ ഇതേക്കുറിച്ച് പറയുന്നത്.
മുന്‍പിലിരുത്തി ഒരുപാടുനേരം നിശബ്ദമായി നിരീക്ഷിക്കും എന്നും പിന്നീട് അവിടെ ,ഷേഡ് കൊടുക്കൂ, കമ്മല്‍ നല്‍കൂ, മുടി കുറച്ചുകളയൂ അങ്ങനെ പലതരം കമന്റുകള്‍ വന്നുകൊണ്ടിരിക്കും എന്നുമാണ് വികൃത്തെകുറിച്ച് നിവിൻ പറയുന്നത്. അഭിനേതാവിനെ കണ്മുന്നില് വച്ചുകൊണ്ടുള്ള പരീക്ഷണമായിരുന്നു അത്. മൂത്തോനിലെ കഥാപാത്രത്തെക്കുറിച്ച് സംവിധായികയ്ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു എന്നും ഏതാണ്ടൊരു രൂപം വന്നുകഴിഞ്ഞപ്പോൾ കഥാപാത്രത്തിന്റെ വേഷം നല്കി തെരുവിലൂടെ നടത്തിച്ചു എന്നും താരം പറയുന്നുണ്ട്. അതിനുശേഷവും സൂക്ഷ്മമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങുന്നതും ആള്‍ക്കൂട്ടവുമായി സംസാരിക്കുന്നതുമെല്ലാം അണിയറ പ്രവർത്തകർ ക്യാമറയില്‍ പകര്‍ത്തി എന്നും നിവിൻ പങ്കുവയ്ക്കുന്നു.