ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് സിനിമാതാരം നിവിൻപോളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹൃദയം തകർന്നുവെന്നും എന്നാൽ നാം ഇതിനേയും അതിജീവിച്ച് കടന്നുപോകും എന്നും നിവിൻപോളി ഫേസ്ബുക്കിൽ കുറിക്കുന്നു. ജഡേജയുടെയും ധോണിയുടെയും മികച്ച പ്രകടനങ്ങളെ അഭിനന്ദിക്കുന്നതിനോടൊപ്പം ന്യൂസിലാന്റിന്റെ ഗംഭീരപ്രകടനത്തെയും എടുത്ത് പറയുന്നു നിവിൻ.
സെമി ഫൈനലിൽ ന്യൂസിലാൻഡ് 18 റണിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.ധോണിയുടെയും ജഡേജയുടെയും ശ്രമങ്ങൾ വിഫലമായി.
59 പന്തില്‍ നാല് ഫോറും നാല് സിക്സുമടക്കം 77 റണ്‍സെടുത്ത ജഡേജയെ ട്രെന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ തന്നെ ധോണിയും റണ്ണൗട്ടായി. 72 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയാണ് ധോണി പുറത്തായത്.