സ്വപ്നതുല്യമായ ഒരു വിജയക്കുതിപ്പാണ് നിവിൻ പോളി നായകനായ ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി നടത്തുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിച്ച ചിത്രം കളക്ഷൻ റെക്കോർഡുകളെല്ലാം നിഷ്പ്രഭമാക്കി മുന്നേറുകയാണ്. കായംകുളം കൊച്ചുണ്ണിയെന്ന കേരളത്തിന്റെ സ്വന്തം റോബിൻഹുഡിന്റെ കഥ പറഞ്ഞെത്തിയ ചിത്രത്തിൽ മോഹൻലാൽ ഇത്തിക്കര പക്കിയെന്ന വേഷത്തിൽ എത്തിയും വിസ്മയിപ്പിക്കുന്നു. ഗോകുലം ഗോപാലൻ നിർമിച്ച ചിത്രത്തിന്റെ വിജയാഘോഷം ഇന്നലെ തിരുവന്തപുരത്തുള്ള ന്യൂ തീയറ്ററിൽ വെച്ച് ആരാധകർക്കൊപ്പം നിവിൻ പോളി ആഘോഷിച്ചു. നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ലവ് ആക്ഷൻ ഡ്രാമയുടെ നിർമാതാവും ന്യൂ തീയറ്ററിന്റെ ഉടമസ്ഥനുമായ വിശാഖ് സുബ്രഹ്മണ്യവും ചടങ്ങിൽ സംബന്ധിച്ചു.