നിവിൻ പോളിയുടെ മാസ്സ് ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ മിഖായേൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ഹനീഫ് അദേനിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ മിഖായേൽ കൂടപ്പിറപ്പിനോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും കഥ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന രീതിയിൽ പറയുകയാണ്. ചിത്രം ഏറ്റെടുത്തതിന് പ്രേക്ഷകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് നിവിൻ പോളിയും സംഘവും. ചിത്രത്തിന്റെ വിജയം ആഘോഷിച്ച് കേക്ക് മുറിച്ച് പങ്ക് വെക്കുന്ന വീഡിയോ നിവിൻ പോളിയുടെ പേജ് വഴി ലൈവായി ഷെയർ ചെയ്താണ് നിവിൻ പ്രേക്ഷകർക്ക് നന്ദി പറഞ്ഞത്. സംവിധായകൻ ഹനീഫ് അദേനി, നടൻ ജെ ഡി ചക്രവർത്തി എന്നിവരും ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റു പലരും അവിടെ സന്നിഹിതരായിരുന്നു. വീഡിയോ കാണാം