മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി സിനിമയില്‍ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. പത്ത് വര്‍ഷം മുമ്പ് മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി എന്ന നടന് മലയാളികളുടെ മുന്നിലേക്ക് എത്തിയത്. ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് നിവിന്‍. മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലെ പ്രകാശനില്‍ നിന്നും മൂത്തോനിലെത്തി നില്ക്കുമ്പോള് താരമെന്ന നിലയിലും നടനെന്ന നിലയിലും നിവിന്‍ പോളി അതുല്യമായ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.
ഇപ്പോഴിതാ നിവിന്‍ പോളിയുടെ പുതിയ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജിമ്മിലെ വര്‍ക്കൗട്ടിനിടയിലെ താരത്തിന്റെ ചിത്രമാണ് വൈറലായത്. പുതിയ സിനിമയ്ക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണോ താരത്തിന്റെ പുത്തന്‍ ലുക്ക് എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.
തുറമുഖം, പടവെട്ട്, കനകം കാമിനി കലഹം, ബിസ്മി സ്പെഷ്യല്‍, ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല എന്നിവയാണ് നിവിന്റെ പുതിയ ചിത്രങ്ങള്‍. അതേ സമയം മമ്മൂട്ടി നായകനായെത്തി മികച്ച നിരൂപക പ്രശംസ നേടിയ പേരന്പ് എന്ന ചിത്രത്തിന് ശേഷം തമിഴിലെ പ്രമുഖ സംവിധായകന് റാം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.