മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയനായ യുവതാരങ്ങളിൽ ഒരാളായി മാറിയ നടനാണ് നിവിൻപോളി.നിവിൻ നായകനായ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. പടവെട്ട് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം നിർമ്മിക്കുന്നത് മറ്റൊരു യുവതാരമായ സണ്ണി വെയ്ൻ ആണെന്ന പ്രത്യേകതയുമുണ്ട്.സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ നാടകം മോമെന്റ്റ് ജസ്റ്റ് ബിഫോർ ഡെത്തിന്റെ സംവിധായകനായ ലിജു കൃഷ്ണ തന്നെ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.ലിജുവിന്റെ ആദ്യ ചിത്രം കൂടിയാണ് പടവെട്ട്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.നിരവധി ദേശിയ പുരസ്കാരങ്ങൾ ലഭിച്ച നാടകമാണ് മോമെന്റ്റ് ജസ്റ്റ് ബിഫോർ ഡെത്ത് എന്നതിനാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷ വെക്കുന്നു ഈ നിവിൻ പോളി ചിത്രത്തിൽ. അതോടൊപ്പം സണ്ണി വെയ്ൻ കൂടി ഒന്നിക്കുന്നതോടെ പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിയാകുന്നു.എന്തായാലും കാത്തിരിക്കാം പടവെട്ടിനായി.