നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രത്തിന് ‘തുറമുഖം’ എന്ന് പേരിട്ടു. കൊച്ചിയിലെ ഹാർബർ കേന്ദ്രമാക്കി ഒരുക്കുന്ന ചിത്രം അടുത്ത വർഷം ആദ്യം ഷൂട്ട് തുടങ്ങുമെന്നാണ് റിപ്പോർട്ട്. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിനായി കാസ്റ്റിംഗ് കോളും പുറത്തുവിട്ടിരുന്നു. നാടകാചാര്യൻ എൻ എൻ പിള്ളയുടെ ജീവിതം നിവിൻ പോളിയെ നായകനാക്കി രാജീവ് രവി തിരശീലയിൽ എത്തിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ പ്രോജെക്ടിന് മുൻപായി തുറമുഖം ചിത്രീകരണം പൂർത്തിയാക്കും. ഹനീഫ് അദേനി ഒരുക്കുന്ന മിഖായേൽ, ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലൗ ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളാണ് നിവിൻ പോളിയുടേതായി തീയറ്ററുകളിൽ എത്താനുള്ളത്.