തടി കൂടിയതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ നടനാണ് നിവിൻ പോളി. എന്നാൽ ആ വിമർശനങ്ങൾക്ക് എല്ലാം കിടിലൻ മറുപടിയായിട്ടാണ് നിവിൻ പോളിയുടെ പുതിയ ലുക്ക് വൈറൽ ആകുന്നത്. ഗീതു മോഹൻദാസ് ഒരുക്കുന്ന മൂത്തോന് വേണ്ടി സ്വന്തം ഫിറ്റ്നെസ് മറന്ന് നിവിൻ തടി കൂട്ടിയിരുന്നു. എന്നാൽ അതിന്റെ പേരിൽ നിരന്തരം വിമർശനങ്ങളാണ് നിവിൻ ഏറ്റു വാങ്ങിയത്. എന്നാൽ വിമർശിച്ചവരുടെ വായടപ്പിച്ച് മൂത്തോന്റെ ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ നടന്ന വേൾഡ് പ്രീമിയറിൽ പഴയ ഫിറ്റ്നെസ് തിരിച്ചു പിടിച്ച നിവിന് കൈയ്യടിച്ചിരിക്കുകയാണ് വിമർശിച്ചവരും. പുതിയ ലുക്കിൽ എത്തിയ ലൗ ആക്ഷൻ ഡ്രാമയും മികച്ച പ്രതികരണം നേടി വിജയം തുടരുകയാണ്.