ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ “ചിങ്ങമാസം വന്നുചേർന്നാൽ” ആലപിച്ചു കൊണ്ട് സിനിമാ രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ് റിമിടോമി. തന്റെ സംസാര ശൈലി കൊണ്ടും അഭിനയം കൊണ്ടും ഗാനം കൊണ്ടും ഏറെ ശ്രദ്ധ നേടുവാൻ റിമി ടോമിക്ക് സാധിച്ചു. അവതാരികയായി ഇന്ന് പല ടിവി പ്രോഗ്രാമുകളിലും തിളങ്ങുകയാണ് താരം. ജയറാം നായകനായ, കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി നായികയായി അരങ്ങേറ്റം കുറിച്ചത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ നായികാ വേഷം ചെയ്യാൻ താരത്തെ വിളിച്ചപ്പോൾ താരം വിസമ്മതിച്ചു എന്ന വാർത്തയാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. ഇതിനുള്ള കാരണവും റിമിടോമി തന്നെ വെളിപ്പെടുത്തുന്നുണ്ട്.
രണ്ടു കാരണങ്ങളാണ് താരം ഇതിനായി പറയുന്നത്. ചിത്രത്തിലെ ആദ്യരാത്രി രംഗം അഭിനയിക്കാൻ ഉള്ള മടിയും 15 ദിവസമൊക്കെ അഭിനയത്തിന് വേണ്ടി നീട്ടിവയ്ക്കാന്‍ കഴിയാത്തതുമാണ് കാരണങ്ങൾ. എന്നാൽ ഈ ചിത്രത്തിലെ ആദ്യരാത്രി പ്രേക്ഷക മനസ്സിൽ ഏറെ ചിരിയുണർത്തുന്നതായിരുന്നു. സച്ചിനെ അറിയില്ല എന്ന് പറയുന്ന നായിക കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ മറക്കില്ല. റിമി ടോമി വിസമ്മതിച്ചതോടെ ആ വേഷം ചെയ്യാനുള്ള അവസരം ശ്രിന്ദക്ക് ലഭിക്കുകയും ആ വേഷത്തോടെ ശ്രിന്ദ മലയാളത്തിലെ തിരക്കുള്ള നടിയായി മാറുകയും ചെയ്തു.