നടൻ നിവിൻ പോളിയുടെ വലിയ മനസ്സാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.അഞ്ജലി കൃഷ്ണൻ എന്ന കിഡ്നി രോഗബാധിതയുടെ നീണ്ട നാളത്തെ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് നിവിൻ പോളി ഇപ്പോൾ.26 വയസ്സുകാരിയായ അഞ്ജലി ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് ചികിൽസയിലാണ് ഇപ്പോൾ.നിവിൻ പോളി ആരാധികയായ അഞ്ജലിയുടെ ഏറ്റവും വലിയ ആഗ്രഹം നിവിൻ പോളിയെ കാണണം എന്നതായിരുന്നു. ടെലിഗ്രാമിലെ നിവിൻ പോളി ഫാൻസ് ഗ്രൂപ്പിൽ ഈ ആവശ്യം അഞ്ജലി അറിയിക്കുകയും ചെയ്തു.
ഈ വാർത്ത വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുകയുണ്ടായി.ഒടുവിൽ നിവിൻ പോളിയുടെ ചെവിയിലും വാർത്ത എത്തി.വാർത്ത അറിഞ്ഞ നിവിൻ അഞ്ജലിയെ കാണുവാൻ നേരിട്ടെത്തി.അഞ്ജലിയോടൊപ്പം ഫോട്ടോ എടുക്കാനും നിവിൻ പോളി തയ്യാറായി.നിരവധി സിനിമകളുടെ തിരക്കിനിടയിൽ നിന്നാണ് നിവിൻ പോളി അഞ്ജലിക്ക് വേണ്ടി അൽപ്പം സമയം മാറ്റി വെച്ചത്.