ഹോമോസെക്ഷ്വൽ കഥാപാത്രങ്ങൾ ചെയ്യുവാൻ നടന്മാർക്ക് പൊതുവെ ഒരു വിമുഖതയുണ്ട്. അതിനെ വെല്ലുവിളിച്ചാണ് മുംബൈ പോലീസിലെ റോൾ പൃഥ്വിരാജ് ചെയ്തത്. അതിന് പിന്നാലെ ഇപ്പോൾ ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോനിലൂടെ നിവിൻ പോളിയും അത്തരത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൈയ്യടി നേടിയിരിക്കുകയാണ് നിവിൻ പോളി. ആ കഥാപാത്രത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ് നിവിൻ പോളി.
സിനിമ പുറത്തിറങ്ങുമ്പോൾ ആ കഥാപാത്രത്തിന് പല തരത്തിലുള്ള റെസ്പോൺസ് ആയിരിക്കും ലഭിക്കുകയെന്ന് പലരും പറഞ്ഞിരുന്നു. അത് നേരിടാൻ ഞാൻ തയ്യാറുമായിരുന്നു. പക്ഷേ സിനിമ പുറത്ത് ഇറങ്ങിയപ്പോൾ എല്ലായിടത്ത് നിന്നും പോസിറ്റീവ് റെസ്പോൺസ് തന്നെയാണ് ലഭിച്ചത്. ധൈര്യപൂർവ്വമായ ശ്രമം ആണെന്ന് ഭൂരിപക്ഷം പേരും പറഞ്ഞു. ആ റോൾ ചെയ്യുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടും ആദ്യം തോന്നിയില്ല. കഥാപാത്രത്തെ പ്രേക്ഷകർക്ക് എത്രത്തോളം ബോദ്ധ്യപ്പെടും എന്നുള്ളതായിരുന്നു എന്റെ പ്രധാന ഭയം. ഒട്ടു മിക്ക അഭിനേതാക്കൾക്കും ഈ ഒരു ഭയമുണ്ട്.
റോഷൻ മാത്യുവുമൊത്തുള്ള റൊമാന്റിക് രംഗങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ നിവിൻ പോളിയുടെ മറുപടി ഇങ്ങനെ ആയിരുന്നു.
റോഷൻ എന്റെ സുഹൃത്താണ്. ചെയ്യാൻ പോകുന്ന രംഗങ്ങളെ കുറിച്ച് ഗീതു ഞങ്ങൾക്ക് പ്രത്യേകം വേറെ വേറെ ബ്രീഫിങ് നൽകിയിരുന്നു. ആ രംഗങ്ങൾ റിഹേഴ്സലും ചെയ്തിരുന്നില്ല. ആ രംഗം കൂടുതൽ മെച്ചപ്പെടുത്താൻ എന്ത് വേണമെങ്കിലും ചെയ്യുവാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യം തന്നിരുന്നു. അഭിനയിക്കുന്നത് സ്പോന്റേനിയസ് ആയിരിക്കണമെന്നത് മാത്രമായിരുന്നു ഗീതുവിന്റെ ഡിമാൻഡ്. ചിത്രത്തിലെ എല്ലാ രംഗങ്ങളും അങ്ങനെ ഉള്ളതായിരുന്നു. ഞങ്ങൾക്ക് ഒരു ആക്ടിങ് വർക്ക്ഷോപ്പ് നടത്തിയിരുന്നു. അവിടെ ചില റിഹേഴ്സൽ എല്ലാം എടുത്തിരുന്നെങ്കിലും മെച്ചപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു.