തെന്നിന്ത്യയുടെ പ്രിയ താരം നിവിൻ പോളിയുടെ കൊച്ചു മാലാഖക്ക് ഒരു വയസ്സ്. നിവിൻ പോളി ഷെയർ ചെയ്ത റെസ്സയുടെ ക്യൂട്ട് ഫോട്ടോ ഇപ്പോൾ വൈറലായിരിക്കുകയാണ്. അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ കൂടെ പഠിച്ച റിന്നയെയാണ് ദീർഘനാളത്തെ പ്രണയത്തിന് ശേഷം നിവിൻ മിന്ന് കെട്ടിയത്. ദാദ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ദാവീദ് പോളി മൂത്ത മകനാണ്. റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി, ഗീതു മോഹൻദാസിന്റെ മൂത്തോൻ തുടങ്ങിയ ചിത്രങ്ങളാണ് നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.