നിവിൻ പോളി ഇന്ന് മലയാള സിനിമയിലെ മുൻനിര നായകനാണ്, പ്രേമം എന്ന സിനിമ നിവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു, ആ ചിത്രം സൂപ്പർ നായക പദവിയിലേക്ക് നിവിനെ എത്തിച്ചു. നിവിനെപോലെതന്നെ നമുക്ക് പരിചിതയായ ആളാണ് നിവിന്റെ ഭാര്യ ഭാര്യ റിന്ന. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത് മൂത്തത് മകൻ ദാവീദ് ഇളയ മകൾ റോസ.. കഴിഞ്ഞ ദിവസം നിവിന്റെ വിവാഹ അവാർഷികമായിരുന്നു, നിവിനും റിന്നയും ഒന്നായിട്ട് 10 വർഷം പൂർത്തിയായിരിക്കുകയാണ്. നിരവധിപേരാണ് താരത്തിന് ആശംസകൾ അറിയിച്ചത്..
കോളേജ് കാലം മുതൽ പ്രണയത്തിലായ ഇവർ അതിനുശേഷവും തങ്ങളുടെ പ്രണയം ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. പഠിത്തം കഴിഞ്ഞ് ജോലി ഉണ്ടായിരുന്ന നിവിൻ തന്റെ ജോലി രാജിവെച്ചാണ് സിനിമയിൽ അഭിനയിക്കാൻ എത്തിയിരുന്നത്, അന്നും റിന്നയുടെ ശക്തമായ പിന്തുണ നിവിന്‍ ഉണ്ടായിരുന്നു, ആ കാലഘട്ടത്തിൽ സാമ്പത്തികമായും റിന്ന ഒരുപാട് സഹായിച്ചിരുന്നു എന്നും പലപ്പോഴും നിവിൻ തുറന്ന് പറഞ്ഞിട്ടുണ്ട്.. അഭിനയത്തോട് താല്പര്യമില്ലെങ്കിലും ഇടയ്ക്ക് പാട്ട് പാടിആരാധകരെ ഞെട്ടിച്ചിരുന്നു റിന്ന. ക്ലാസിലെ ടോപ്പറായിരുന്നു റിന്ന. എങ്ങനെയാണ് റിന്നയും നിവിനും പ്രണയത്തിലായതെന്നോര്ത്ത് ഞങ്ങൾ അത്ഭുതപ്പെടാറുണ്ട്എന്നായിരുന്നു സഹപാഠികളില്‍ ചിലര്‍ പറഞ്ഞത്.
തുറമുഖമാണ് നിവിന്റെ അടുത്ത ചിത്രം അതുകൂടാതെ മറ്റനവധി ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സോഷ്യൽ മീഡിയിൽ സജീവമായ താരം മക്കളുടെ വിശേഷങ്ങൾ ഇടക്ക് ആരാധകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ ഇവർക്ക് വിവാഹവാർഷിക ആശംസകൾ അറിയിച്ച് ആരാധകരും എത്തിയിരുന്നു..