മിനിസ്ക്രീന്‍ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നിയ രഞ്ജിത്ത്. കറുത്തമുത്ത് , കല്യാണി തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ താരം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരുന്നു. വിവാഹശേഷം നിയ ലണ്ടനിലേക്ക് താമസം മാറുകയായിരുന്നു. ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലൂടെ ജീവിതത്തിലെ പുതിയൊരു സന്തോഷത്തെക്കുറിച്ച് താരം പങ്കുവയ്ക്കുകയാണ്. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഭര്‍ത്താവും നിയയുമിപ്പോള്.താരത്തിന് ഒരു മകന് കൂടിയുണ്ട്.
ഗര്‍ഭാവസ്ഥയിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നടി പുറത്തുവിട്ടിരിക്കുന്നത്. നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയ ശ്രദ്ധേയമായി കഴിഞ്ഞു. മിനിസ്ക്രീന്‍ പരമ്പരകളിലും ഷോകളിലും വളരെ സജീവമായി നിന്നിരുന്ന നിയ പ്രഗ്നന്റ് ആയ ശേഷം ആണ് അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തത്.
മലയാളത്തില്‍ മാത്രമല്ല നിയ അന്യഭാഷകളിലെ പരമ്പരകളിലും സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് , ഐടി മേഖലയില്‍ ആണ് ഭര്‍ത്താവ് രഞ്ജിത്ത് ജോലി ചെയ്യുന്നത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. യാഹൂ മെസഞ്ചര്ലൂടെയാണ് ഇരുവരും ആദ്യം സുഹൃത്തുക്കള്‍ ആയി മാറിയതും പിന്നീട് പ്രണയത്തിലാവുകയും ചെയ്തത്.