കേരളത്തിന്റെ ചരിത്രത്താളുകളിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു അധ്യായമാണ് സൂര്യയുടെയും ഇഷാന്റെയും വിവാഹം. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ വിവാഹമാണ് അത്. അവൻ അവളായും അവൾ അവനായും മാറുകയും അവർ ഒന്നാകുകയും ചെയ്ത അസുലഭ ചരിത്ര നിമിഷം. ചരിത്രം സൃഷ്ട്ടിച്ച ആ ദമ്പതികളെ കാണാൻ വെള്ളിത്തിരയിൽ ട്രാൻസ്ജെൻഡർ കഥയുമായിയെത്തുന്ന ഞാൻ മേരിക്കുട്ടിയിലെ നായകൻ (നായിക..!) ജയസൂര്യ എത്തി. ജയസൂര്യ – രഞ്ജിത്ത് ശങ്കർ ടീമിന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ് .എം നടത്തിയ പരിപാടിയിൽ ആണ് ജയസൂര്യയും രഞ്ജിത്ത് ശങ്കറും, ട്രാൻസ്ജെൻഡർ ദമ്പതികളായ സൂര്യയെയേം ഇഷാനിനെയും കാണാൻ എത്തിയത്. ജൂൺ പതിനഞ്ചിന് തീയറ്ററുകളിൽ എത്തുന്ന ചിത്രം ട്രാൻസ്ജെൻഡറായ മേരിക്കുട്ടിയുടെ കഥയാണ് പറയുന്നത്. ജുവൽ മേരി, ജോജു ജോർജ്, അജു വർഗീസ്, ഇന്നസെന്റ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.