വെള്ളിമൂങ്ങക്ക് ശേഷം ബിജു മേനോൻ – ജിബു ജേക്കബ് കോമ്പോ ഒന്നിക്കുന്ന ആദ്യരാത്രിയിലെ ഞാനെന്നും കിനാവ് ഗാനം പ്രേക്ഷകരെ കീഴടക്കി മുന്നേറുകയാണ്. ബാഹുബലി സ്പൂഫായിയെത്തിയ ഗാനം ദൃശ്യമികവ് കൊണ്ട് തന്നെയാണ് ശ്രദ്ധ നേടുന്നത്. അജു വര്‍ഗീസും തണ്ണീർമത്തൻ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ അനശ്വര രാജനുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ബിജിബാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍. ആന്‍ ആമി, രഞ്ജിത് ജയരാമന് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. ട്രോളന്മാർ ഗാനത്തെ ഏറ്റെടുത്തിരിക്കുകയാണ്. വമ്പൻ ബഡ്ജറ്റിൽ ബാഹുബലി ഒരുക്കിയ രാജമൗലി ഇത് കണ്ട് ഞെട്ടും എന്ന് തന്നെയാണ് പ്രേക്ഷകരുടെ അഭിപ്രായം.
സെന്‍ട്രല്‍ പിക്ചേഴ്സിന്റെ ബാനറിലാണ് ‘ആദ്യരാത്രി’യുടെ നിര്‍മ്മാണം. ഷാരിസും ജെബിനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം. മനോജ് ഗിന്നസ്, വിജയരാഘവന്, ബിജു സോപാനം, സ്നേഹ, വീണ നായര്‍, ശോഭ, സ്റ്റെല്ല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രീജിത് നായര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.