തല അജിത്ത് നായകനായി എത്തിയ ‘നേർകൊണ്ട പാർവൈ’ മികച്ച റിപ്പോർട്ടുകളോടെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ ചിത്രത്തിലെ ആക്ഷൻ സീക്വൻസ് മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.ഫൈറ്റ് ഷൂട്ടിങ്ങിനിടെ സ്റ്റണ്ട് ആർട്ടിസ്റ്റുകളോട് ക്ഷമ ചോദിക്കുന്ന അജിത്തിനെ ഈ വിഡിയോയിൽ കാണുവാൻ സാധിക്കും. താരത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുകയാണ് ഇപ്പോൾ.