ഈ അടുത്ത കാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജ് സുകുമാരൻ ആണ്.പോസിറ്റീവ് റിപ്പോർട്ടുകൾ കിട്ടിയ ചിത്രം മാസ്സ് രംഗങ്ങളാലും ആക്ഷൻ രംഗങ്ങളാലും സമൃദ്ധമാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം മികച്ച തിയറ്ററുകളിലും സ്പെഷ്യൽ ഷോകൾ സംഘടിപ്പിച്ചിട്ടു പോലും തിരക്ക് നിയന്ത്രണാവിധേയമാണ്.
ഇതിനിടെ അപ്പൂർവ റെക്കോർഡ് കൂടി തേടി എത്തിയിരിക്കുകയാണ് ലൂസിഫറിനെ.ഒരു സെക്കൻഡ് പോലും ഇടവേളയില്ലാതെ 48 മണിക്കൂർ ലൂസിഫർ പ്രദർശിപ്പിച്ചിരിക്കുകയാണ് ഒരു തിയറ്ററിൽ.ചങ്ങരംകുളം മാർസ് സിനിമാസിന് വേണ്ടി 48 മണിക്കൂർ മാരത്തോൺ മൂവി ഷോ നടന്നത്.വ്യാഴാഴ്ച രാവിലെ 7 മണിക്ക് തുടങ്ങിയ ഇന്ന് പുലർച്ചെ 4.30ക്കുള്ള ഷോ തുടങ്ങിയതോടെയാണ് 48 മണിക്കൂർ പൂർത്തിയാക്കിയത്.ഇന്നും ചിത്രത്തിന് ഇടവേളയില്ലാതെ പ്രദർശനം ഒരുക്കിയിരിക്കുകയാണ് മാർസ് സിനിമാസ്.