റോഷൻ ആൻഡ്രൂസ് – നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിയിലെ നാഗപ്പാട്ടിന്റെ താളത്തിലും ഈണത്തിലും ഒരുക്കിയ ‘നൃത്തഗീതികളെന്നും’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. യൂട്യൂബിനെ അക്ഷരാർത്ഥത്തിൽ കീഴടക്കിയ ‘ദിൽബർ’ എന്ന ഗാനത്തിന് ശേഷം നോറ ഫത്തേഹി ചുവട് വെക്കുന്ന ഗാനമാണിത്. ഷോബിൻ കണ്ണങ്ങാട്ടിന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ഗോപി സുന്ദറും ആലപിച്ചിരിക്കുന്നത് പുഷ്പവതി പൊയ്പാടത്തുമാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി – സഞ്ജയാണ്. ഇത്തിക്കര പക്കിയായി ലാലേട്ടനും ചിത്രത്തിൽ എത്തുന്നുണ്ട്.