നടി, അവതാരിക, ആർജെ എന്ന നിലകളിൽ പ്രശസ്തയായ താരമാണ് നൈല ഉഷ. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകപ്രീതി താരം നേടിയെടുത്തു. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുവാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. റേഡിയോ ജോക്കിയായി ദുബായിൽ 12 വർഷം ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നൈല ഉഷ പുണ്യാളൻ അഗർബത്തീസ്, ലൂസിഫർ എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി.
വർഷങ്ങളായി യുഎഇയില്‍ സ്ഥിരതാമസമാണ് നൈല. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം. ഈ ഇടക്ക് താരത്തിന് ഗോൾഡൻ വിസയും ലഭിച്ചിരുന്നു.
ഇപ്പോഴിതാ ഒരു കോടി വില മതിക്കുന്ന റേഞ്ച് റോവർ എച്ച്.എസ്.ഇ ബ്ലാക്ക് സ്വന്തമാക്കിയിരിക്കുകയാണ് നൈല ഉഷ. 85 ലക്ഷം മുതൽ ഏതാണ്ട് ഒരു കോടിയിലധികം വിലയുണ്ട് നൈല ഉഷയുടെ പുതിയ റേഞ്ച് റോവറിന്. താരം തന്നെയാണ് പുതിയ വണ്ടിയുടെ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവെച്ചത്. സേ ഹലോ ടൂ മൈ ന്യൂ റൈഡ് എന്ന ക്യാപ്ഷനിലാണ് താരം ഇൻസ്റ്റയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
View this post on Instagram