നൈല ഉഷ ഒരു നടി എന്നതിലുപരി മികച്ചൊരു അവതാരക കൂടിയാണ്. നിരവധി സ്റ്റേജ് പരിപാടികൾ ചെയ്തിട്ടുള്ള നൈല മലയാള സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ നിരവധി ഇതിനോടകം ചെയ്തു കഴിഞ്ഞു. മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലെ നായികയായി ആണ് നൈല സിനിമയിൽ തുടക്കം കുറിക്കുന്നത്, പിന്നീട് ജയസൂര്യയുടെ പുണ്യാളൻ അഗർബത്തീസ്, ഫയർ മാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭോഇനിയേച്ചിരുന്നു ഒടുവിലായി പുറത്തിറങ്ങിയ ജോജു ചിത്രം പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ മികച്ച പ്രകടമാണ് നൈല കാഴ്ച വെച്ചത്…
തന്റെ ജീവിതത്തിൽ നടന്ന ഒരു മധുര പ്രതികാര കഥ തുറന്ന് പറയുകായാണ് താരം.. അന്ന് താൻ ടീവിയിൽ പാർട്ട് ടൈം ആയി ജോലി ചെയ്തിരുന്ന സമയം, നമുക്ക് ജോലി ഉള്ളപ്പോള്‍ നമ്മളെ വിളിക്കും, പോകും. അങ്ങനെയായിരുന്നു ജോലിയുടെ സ്വഭാവം. എന്നെ മുന്‍കൂട്ടി അറിയിക്കാഞ്ഞതിനാല്‍ ഞാന്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഷോയിലെ ഒരു എപ്പിസോഡ് അറ്റന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല കാരണം ആ സമയത്ത് ഞാന്‍ ബാംഗ്ലൂരായിരുന്നു.. നമുക്ക് വർക്ക് ഉള്ളപ്പോൾ രണ്ടു ദിവസം മുമ്പ് അവർ വിളിക്കും അതായിരുന്നു പതിവ്..
നാട്ടിൽ തിരിച്ചു ചെന്ന് ഞാൻ ചാനലിൽ പുതിയ എപ്പിസോഡ് അറ്റന്‍ഡ് ചെയ്യാന്‍ വേണ്ടി ചെന്നപ്പോൾ അന്ന് അവൈഡ് ആ ചാനലിന്റെ ഹെഡ് അവിടെ ഉണ്ടായിരുന്നു അദ്ദേഹം മീറ്റിങ് ഹാളിലേക്ക് എന്നെ വിളിപ്പിച്ചു ഒരുപാട് പേരുടെ മുന്നിൽ വെച്ച് എന്നെ ചറ പറ തെറി പറഞ്ഞു.. ഞാൻ ഒരുപാട് കരഞ്ഞു…. കരഞ്ഞുകൊണ്ടാണ് അന്ന് ആ ചാനലൈന്റെ പടി ഇറങ്ങിയത്. പിന്നീട് ഞാൻ ജീവിതത്തിൽ ഒരുപാടു മുന്നോട്ട് പോയി ആ വ്യക്തിയെ വീണ്ടും കാണേണ്ടി വന്നു. അദ്ദേഹം എന്നോട് ഒരു ഷോ ചെയ്യുമോ എന്ന് ചോദിച്ച് അദ്ദേഹത്തിന്റെ ചാനലിലേക്ക് വിളിച്ചു. ഞാന്‍ ആ ഓഫര്‍ നിരസിച്ചാണ് സന്തോഷം കണ്ടെത്തിയത്. ദേവാസുരം സിനിമയില്‍ രേവതി പറയുന്നത് പോലെ എന്റെ ഉള്ളിലുമുണ്ട് ചെറിയ ചില ജയങ്ങള്‍ ആഗ്രഹിക്കുന്നൊരു മനസ്സ്.