ലാലേട്ടനും മമ്മൂക്കക്കും ടോവിനോക്കും പിന്നാലെ യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി നടി നൈല ഉഷയും. ഈ ഭാഗ്യം കൈവരിക്കുന്ന ആദ്യ മലയാളി നടി കൂടിയാണ് നൈല. നടി, അവതാരിക, ആർജെ എന്ന നിലകളിൽ പ്രശസ്തയായ താരമാണ് നൈല ഉഷ. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകപ്രീതി താരം നേടിയെടുത്തു. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുവാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. റേഡിയോ ജോക്കിയായി ദുബായിൽ 12 വർഷം ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നൈല ഉഷ പുണ്യാളൻ അഗർബത്തീസ്, ലൂസിഫർ എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി.
View this post on Instagram
വർഷങ്ങളായി യുഎഇയില്‍ സ്ഥിരതാമസമാണ് നൈല. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം. അദ്ഭുതകരമായ രാജ്യത്ത് നിന്നും ഗോള്‍ഡന്‍ വിസ ലഭിച്ചതിലൂടെ താന്‍ ആദരിക്കപ്പെട്ടതായി നൈല ഉഷ പ്രതികരിച്ചു.
അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വീസ ലഭിക്കുകയുണ്ടായി. റേഡിയോ ജോക്കിയാണ് മിഥുന് രമേശ്. പതിനേഴ് വര്‍ഷമായി യുഎഇയില്‍ എആര്‍എന്നിന്റെ ഭാഗമാണ് താനെന്നും ഇങ്ങനെയൊരു അംഗീകാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മിഥുൻ പറയുന്നു.
View this post on Instagram
View this post on Instagram