ഒരു എഫ്.എം. റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നൈല തന്റെ അനുഭവം തുറന്നു പറഞ്ഞത്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ അഭിനേതാക്കളായ നൈലയും ജോജു ജോർജുമായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. വളരെ സൂപ്പർ ഹിറ്റായ ഒരു ചിത്രം അമ്മയുമൊന്നിച്ച് തിയേറ്ററിൽ ഇരുന്ന് കാണുകയായിരുന്നു നൈല ഉഷ. എന്നാൽ കണ്ടു കൊണ്ടിരിക്കെ എന്തോ നൈലക്ക് ക്ഷമ നശിച്ചു തുടങ്ങി. ഒപ്പം അമ്മയും ഉള്ളത് കാരണം അമ്മയുടെ മുഖത്തേക്ക് തീരുമാനത്തിനായി ഒന്ന് നോക്കി. എത്രയും വേഗം പോയാൽ കിട്ടാവുന്ന ആശ്വാസം അവിടെയും തെളിഞ്ഞു. നൈല ഇറങ്ങി പോയ ആ ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു, ഒട്ടേറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത ചിത്രമാണിത്. ചിത്രത്തിന്റെ പേര് ചോദിച്ചപ്പോൾ ആംഗ്യഭാഷയിലാണ് നൈല ഉത്തരം പറഞ്ഞത്. എന്നാൽ ചുണ്ടനക്കത്തിൽ നിന്നും ചിത്രം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് ആണെന്നാണ് മനസ്സിലാക്കുവാൻ സാധിക്കുന്നത്.