നടി, അവതാരിക, ആർജെ എന്ന നിലകളിൽ പ്രശസ്തയായ താരമാണ് നൈല ഉഷ. പൊറിഞ്ചുമറിയംജോസ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകപ്രീതി താരം നേടിയെടുത്തു. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുവാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. റേഡിയോ ജോക്കിയായി ദുബായിൽ 12 വർഷം ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നൈല ഉഷ പുണ്യാളൻ അഗർബത്തീസ്, ലൂസിഫർ എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. ഇപ്പോഴിതാ എന്തുകൊണ്ടാണ് നട്ടുച്ചക്ക് ജിമ്മിൽ വന്ന് വർക്ക് ഔട്ട് ചെയ്യുന്നത് എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ് താരം.
The heartthrob nyla usha’s fitness manthra @nylausha pic.twitter.com/EdHVgPGm9s
— Cinema Daddy (@CinemaDaddy) October 15, 2020
ചില ദിവസങ്ങളിൽ നമുക്ക് ഭയങ്കര മടിയായിരിക്കും. ഒരു പണിയും ചെയ്യേണ്ട. വീട്ടിൽ തന്നെയിരിക്കണം. ജിമ്മിൽ വന്ന് വെറുതെ ഇരിക്കണം എന്നൊക്കെ വിചാരിക്കും. പക്ഷേ ഇവിടെ എത്തുമ്പോൾ ഇവിടുത്തെ ഒരു വൈബ് എന്നെ മാറ്റിയെടുക്കും. പിന്നെ ഞാൻ എന്റെ വർക്ക്ഔട്ട് പ്ലാൻ ചെയ്യും. അതിന് ശേഷം എല്ലാം ഒരു ഒഴുക്കിലായിരിക്കും. ഉച്ചസമയമാണ് ഞാൻ വർക്ക്ഔട്ട് ചെയ്യാൻ കൂടുതലും തിരഞ്ഞെടുക്കുന്നത്. അപ്പോൾ തിരക്കും കുറവായിരിക്കും. അതാണ് എനിക്ക് സൗകര്യപ്രദവും.