നടി, അവതാരിക, ആർജെ എന്ന നിലകളിൽ പ്രശസ്തയായ താരമാണ് നൈല ഉഷ. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകപ്രീതി താരം നേടിയെടുത്തു. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുവാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. റേഡിയോ ജോക്കിയായി ദുബായിൽ 12 വർഷം ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നൈല ഉഷ പുണ്യാളൻ അഗർബത്തീസ്, ലൂസിഫർ എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി.
ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത് നടിയുടെ പുതിയ ചിത്രങ്ങളാണ്. ആരെയും കൊതിപ്പിക്കുന്ന അഴകുമായി എത്തിയിരിക്കുന്ന ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അദ്നാൻ ആ അബ്ബാസാണ്.