സിനിമ സ്റ്റേജ് ഷോ , റേഡിയോ ജോക്കി തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ച താരം ഇപ്പോള്‍ തിരക്കുള്ള ഒരു സെലിബ്രിറ്റിയാണ്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചുമറിയം ജോസിലാണ് താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.
ഇപ്പോഴിതാ വനിതയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ താരം തന്റെ സിനിമാജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ്. പതിനൊന്നു വയസുള്ള കുട്ടിയുടെ അമ്മകൂടിയാണ് നൈല. കുടുംബത്തോടൊപ്പം വിദേശത്ത് താമസമാക്കിയ താരം റേഡിയോ ജോക്കിയായാണ് ആദ്യം തിളങ്ങിയത്.
പഠിക്കുന്ന സമയത്ത് അധികം സുന്ദരിയായിരുന്നില്ലെന്നും തീര്‍ത്തും മെലിഞ്ഞ രൂപമായിരുന്നെന്നും നല്ല പൊക്കം ഉണ്ടായിരുന്നതു കൊണ്ട് ശ്രദ്ദ പിടിച്ച് പറ്റി മിസ് ഓള് സെയിന്റ്സ് ഒക്കെ ആയി പക്ഷെ ആരും സിനിമയിലേക്കൊന്നും വിളിച്ചിരുന്നില്ലെന്നും താരം പറയുന്നു. സലീം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കടയിലില്‍ മമ്മൂക്കയുടെ നായികയായാരുന്നു ആദ്യത്തെ അരങേറ്റം. ഇപ്പോഴിതാ ജോഷിസാറിന്റെ പൊറിഞ്ചുമറിയത്തിലെ മറിയം വരെ എത്തിനില്ക്കുമ്പോള് താരം അതീവ സന്തോഷവതിയാണ്.