മലയാളികൾ എന്നും മൂളി നടക്കുന്ന ഗാനങ്ങളിൽ എം ജയചന്ദ്രന്റെ ഒരു ഗാനമെങ്കിലും തീർച്ചയായും ഉണ്ടാകും. അത്തരത്തിൽ ഉള്ളൊരു വശ്യത അദ്ദേഹത്തിന്റെ ഗാനങ്ങളിലുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ലാലേട്ടൻ ചിത്രം ഒടിയനിലെ മനോഹരമായ ഗാനങ്ങൾ. കൊണ്ടൊരാം, മാനം തുടക്കണ്, എനോരുവൻ തുടങ്ങിയ ഗാനങ്ങൾ പ്രേക്ഷകർ നെഞ്ചിലാണ് നിറച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, പ്രഭ വർമ്മ, ലക്ഷ്മി ശ്രീകുമാർ എന്നിവരാണ് ഗാനങ്ങളുടെ രചന നിർവഹിച്ചിരിക്കുന്നത്. സുദീപ് കുമാർ, എം ജി ശ്രീകുമാർ, ശങ്കർ മഹാദേവൻ, മോഹൻലാൽ, ശ്രേയ ഘോഷാൽ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ഒടിയനിലെ മനോഹരമായ ഗാനങ്ങളുമായി ഓഡിയോ ജ്യൂക്ബോക്സ് ഇതാ.