മോഹൻലാലിനെ നായകനാക്കി പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ.ചിത്രത്തിന് വേണ്ടി മോഹൻലാൽ 18 കിലോ കുറച്ചത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു
ചിത്രം റിലീസിന് മുൻപേ റെക്കോർഡുകൾ വാരിക്കൂട്ടി തുടങ്ങിയിരിക്കുകയാണ്.ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ്, ഹിന്ദി ടെലിവിഷൻ റൈറ്റ്സും റെക്കോർഡ് തുകയ്ക്കാണ് ഇപ്പോൾ വിറ്റു പോയിരിക്കുന്നത്.3.25 കോടി രൂപയുടെ റെക്കോർഡ് തുകയാണ് ഈ ഇനത്തിൽ ഒടിയന് ലഭിച്ചിരിക്കുന്നത്.ഒരു മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡ് ആണ് ഈ തുക.സിനിമയുടെ റിലീസിന് മുൻപേ തന്നെ 20 കോടിയോളം രൂപയുടെ പ്രീ ബിസിനസ്സ് ആണ് അണിയറ പ്രവർത്തകർ ഉദേശിക്കുന്നത്.
കേരളം ഇന്നേവരെ കാണാത്ത രീതിയിൽ ഉള്ള പ്രൊമോഷൻ പരിപാടികളാണ് ചിത്രത്തിന് വേണ്ടി ആശിർവാദ് സിനിമാസ് ഒരുക്കുന്നത് എന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ.
ചിത്രം കേരളത്തിൽ മാത്രം 450 കേന്ദ്രങ്ങളിൽ റിലീസിനിന് എത്തും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ.പൂജ റിലീസ് ആയിട്ടാകും ചിത്രം തിയറ്ററുകളിൽ എത്തുക.ഇപ്പോൾ തന്നെ ചിത്രത്തിന് വേണ്ടി നൂറോളം തിയറ്ററുകൾ പ്രൊഡ്യൂസറെ സമീപിച്ചു കഴിഞ്ഞു.ഏകദേശം 10 കോടിയോളം രൂപയുടെ ഫസ്റ്റ് ഡേ കളക്ഷൻ ആണ് അണിയറ പ്രവർത്തകർ ഉദേശിക്കുന്നത്