മലയാളത്തിലെ എക്കാലത്തേയും വമ്പൻ റിലീസായി എത്തിയ വിജയ് ചിത്രം സർക്കാരിന്റെ റെക്കോർഡ് തകർത്ത് ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ. 278 ഫാൻസ് ഷോകളുമായി കേരളത്തിൽ സർക്കാർ തീർത്ത റെക്കോർഡാണ് റിലീസിന് ഒരു മാസം മുൻപേ ഒടിയൻ തകർത്തത്. 320 ഫാൻസ് ഷോകളാണ് ഇതുവരെ ഒടിയന്റേതായി കൗണ്ട് ചെയ്തിരിക്കുന്നത്. ഇനിയും ഒരു മാസം ശേഷിക്കെ അത് 400 കഴിയും എന്ന കാര്യത്തിൽ സംശയം ഇല്ല. ചിലപ്പോൾ അതിനും മുകളിൽ പോയേക്കാം.
ഡിസംബർ 14നാണ് വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ ലോകമെമ്പാടും റിലീസിന് എത്തുന്നത്. മലയാളത്തിലെ എക്കാലത്തേയും വമ്പൻ റിലീസായി എത്തുന്ന ചിത്രത്തിന്റെ നിർമാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. മഞ്ജു വാര്യർ, പ്രകാശ് രാജ്, നരേൻ എന്നിങ്ങനെ മികച്ചൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.