ആദ്യ ദിവസങ്ങളിൽ പുറത്ത് വന്ന നെഗറ്റീവ് റിപ്പോർട്ടുകളിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന കഥയാണ് ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിന് പറയുവാനുള്ളത്.നെഗറ്റീവ് റിപ്പോർട്ടുകളിൽ നിന്നും പോസിറ്റീവ് റിപ്പോർട്ടുകളിലേക്ക് വഴിമറിയ ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്.
#Odiyan Crossed 1 Cr From Cochin Plexes From 409 Shows In 15 Days ✌️
5th @Mohanlal Movie To Gross 1 Cr + From Cochin Plexes 🔥 pic.twitter.com/U4PGgR0wKe
— Forum Reelz (@Forum_Reelz) December 28, 2018
ഇതിനിടെ ചിത്രത്തെ തേടി മറ്റൊരു റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ്. കൊച്ചി മൾട്ടിയിൽ നിന്നും ഒരു കോടി കളക്ഷൻ കടന്നിരിക്കുകയാണ് ചിത്രം. കൊച്ചി മൾട്ടിയിൽ നിന്ന് 1 കോടി രൂപ കളക്ഷൻ നേടുന്ന അഞ്ചാമത്തെ മോഹൻലാൽ ചിത്രമാണ് ഒടിയൻ . ദൃശ്യം, പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഒപ്പം എന്നീ ചിത്രങ്ങളാണ് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ള മോഹൻലാൽ സിനിമകൾ.