ആദ്യദിനം ഇത്രയധികം ഡീഗ്രേഡിങ്ങ് നേരിടേണ്ടി വന്നിട്ടും കണ്ണഞ്ചിപ്പിക്കുന്ന ഇങ്ങനെയൊരു തിരിച്ചു വരവ് മറ്റൊരു മലയാളചിത്രത്തിനും ഉണ്ടായിട്ടില്ല. ഒടിയനെയും ലാലേട്ടനെയും അത്രയധികം സ്നേഹിച്ച കുടുംബപ്രേക്ഷകർ തന്നെയാണ് വമ്പൻ വിജയം സ്വന്തമാക്കാൻ സഹായിച്ചത്. വിജയകരമായ നാലാം വാരത്തിലും 126 തീയറ്ററുകളിലായി ദിനംപ്രതി 386 ഷോകളാണ് ഒടിയനുള്ളത്.
#Odiyan 4th week poster ✌️
Running in 126 theatres with 386 shows/day. Completed 16200 shows at KBO.@TrendsMohanlal pic.twitter.com/ng0jiqxxKU— Snehasallapam (@SSTweeps) January 4, 2019
തേങ്കുറിശ്ശിയിലെ അവസാന ഒടിയനായ മാണിക്യന്റെ ജീവിതം വരച്ചുകാട്ടിയ ശ്രീകുമാർ മേനോൻ ചിത്രം അതിന്റെ അവതരണത്തിലും കഥാതന്തുവിലും ഉള്ള വ്യത്യസ്ഥത കൊണ്ട് പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമാണ് പകർന്നത്. ചിത്രത്തിലെ ഗാനങ്ങളും മോഹൻലാൽ – മഞ്ജു വാര്യർ കോമ്പിനേഷനും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഡിസംബർ 14ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം കേരളത്തിൽ 16200 ഷോ ആണ് പൂർത്തിയാക്കിയത്. ക്രിസ്തുമസ് റിലീസായി തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലെ പത്തോളം ചിത്രങ്ങൾ കേരളത്തിൽ റിലീസ് ആയിട്ടും, അതിനെയെല്ലാം മറികടന്നാണ് ഒടിയൻ വിജയം കുറിക്കുന്നത്.
![Mohanlal in Odiyan](https://i0.wp.com/cinemadaddy.com/wp-content/uploads/2019/01/Mohanlal-in-Odiyan.jpg?resize=788%2C525&ssl=1)
ആശിർവാദ് സിനിമാസിന്റെ ബനേരിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം കഴിഞ്ഞ വർഷം റിലീസ് ആയ ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായി മാറിക്കഴിഞ്ഞു. മഞ്ജു വാര്യർ മോഹൻലാലിന്റെ നായികയായി എത്തിയ ചിത്രത്തിൽ പ്രകാശ് രാജ് ആണ് വില്ലൻ വേഷത്തിൽ എത്തിയത്.
![Manju Warrier in Odiyan](https://i0.wp.com/cinemadaddy.com/wp-content/uploads/2019/01/Manju-Warrier-in-Odiyan.jpg?resize=788%2C525&ssl=1)