നെഗറ്റീവ് റിവ്യൂസ് കൊണ്ടും ഡീഗ്രേഡിങ് കൊണ്ടും പരാജയപ്പെടുത്താൻ ശ്രമിച്ചിട്ടും മോഹൻലാൽ നായകനായ ഒടിയൻ കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കി മുന്നോട്ട് കുതിക്കുകയാണ്. വ്യക്തമായതും ആസൂത്രിതവുമായ ഒരു ആക്രമണമാണ് സോഷ്യൽ മീഡിയയിലും പുറത്തുമായി നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന് പോസിറ്റീവ് ആയിട്ടുള്ള അഭിപ്രായങ്ങളാണ് എങ്ങും ലഭിച്ചു കൊണ്ടിരിക്കുന്നത്. തീയ്യറ്ററുകളിൽ നിന്നും ലഭിക്കുന്ന കളക്ഷൻ റിപ്പോർട്ടുകളും ഏറെ മികച്ചതാണ്. ഇതുവരെയുള്ള കളക്ഷൻ റിപ്പോർട്ടുകൾ മാറ്റിമറിക്കുന്നതാണ് റിപ്പോർട്ടുകൾ. സിനിമ കാണാതെയാണ് പലരും മോശം അഭിപ്രായം പങ്ക് വെക്കുന്നത്. കണ്ട ചിലരാകട്ടെ മറ്റ് ലക്ഷ്യങ്ങൾ വച്ച് ഒരു പാട് ആളുകളുടെ കഠിനാധ്വാനത്തെ നിസാരവത്കരിക്കുന്നു.