ആദ്യദിനം നെഗറ്റീവ് റിവ്യൂസും ഡീഗ്രേഡിങ്ങും. അധികനാൾ തീയറ്ററുകളിൽ ഉണ്ടാകില്ലെന്ന അഭിപ്രായം. അവസരം മുതലാക്കി അറഞ്ചം പുറഞ്ചം ട്രോളുന്നവർ. ഇങ്ങനെയൊക്കെ ഉള്ള കാഴ്ചകൾ ഒരു വാരം പിന്നിട്ടിട്ടും നിരവധി റിലീസുകൾ പുതിയത് വന്നിട്ടും തീയറ്ററുകളിൽ ആ ചിത്രത്തിന് വൻ തിരക്കും സ്പെഷ്യൽ ഷോകളും. ഒടി വിദ്യ എന്താണെന്ന് വ്യക്തമായി കാണിച്ചു തരുന്ന കാഴ്ചയാണ് ഒടിയൻ ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച് കൊണ്ടിരിക്കുന്നത്.
രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുകയും അന്യഭാഷാ ചിത്രങ്ങൾ അടക്കം പുതിയ ചിത്രങ്ങൾ പലതും തീയ്യറ്ററുകളിൽ എത്തിയിട്ടും ഇപ്പോഴും കുടുംബപ്രേക്ഷകരുടെ തിരക്ക് അവാര്‍ഡ് പ്രിയപ്പെട്ട മോഹൻലാലിനെ കാണാൻ തന്നെയാണ് എന്നതാണ് ശ്രദ്ധേയം. ഇന്നലെ ഞായറാഴ്ച വമ്പൻ തിരക്കാണ് തീയറ്ററുകളിൽ ഉണ്ടായിരുന്നത്. പലയിടങ്ങളിലും സ്പെഷ്യൽ ഷോകളും ചിത്രത്തിനുണ്ടായി.