ഒടിയൻ…! കോടിക്കണക്കിന് പ്രേക്ഷകർ ആവേശത്തോടെ കാണാൻ കാത്തിരിക്കുന്ന വിസ്മയം. പുറത്തിറങ്ങാൻ ഇനിയും 2 മാസത്തോളം ബാക്കി നിൽക്കേ ചിത്രത്തിനുള്ള പ്രതീക്ഷകൾ അനുദിനം വളരുകയാണ്. ആ പ്രതീക്ഷകൾക്ക് പുതുമാനം നൽകി ചിത്രത്തിന്റെ മാസ് പോസ്റ്റർ പുറത്തിറങ്ങി. പൊടിപറത്തി പായുന്ന കാളക്കൂട്ടങ്ങൾക്കിടയിലൂടെ ചുണ്ടിൽ ഒരു ചിരിയുമായി കുതിക്കുന്ന ഒടിയൻ മാണിക്യന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ലാലേട്ടൻ ചിത്രത്തിന്റെ സംവിധാനം വി എ ശ്രീകുമാർ മേനോനാണ്. ഹരികൃഷ്ണന്റേതാണ് തിരക്കഥ. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ പീറ്റർ ഹെയ്ൻ ആവേശം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്യുന്നു. എം ജയചന്ദ്രനാണ് സംഗീതം. ഒക്ടോബർ 11ന് രാവിലെ 7.09നാണ് ചിത്രത്തിന്റെ ആദ്യഷോ. മാക്സ് ക്രിയേഷൻസാണ് ചിത്രം വിതരണം ചെയ്യുന്നത്.
![Odiyan New Poster](https://i0.wp.com/cinemadaddy.com/wp-content/uploads/2018/08/Odiyan-New-Poster.jpg?resize=788%2C591&ssl=1)